Post Category
വന്യജീവി ഭീഷണി: പുരയിടങ്ങളിലെ അപകടകരമായ മരങ്ങള്‍ നീക്കണം
വന്യജീവികളുടെ സാന്നിധ്യവും മനുഷ്യ-വന്യജീവി സംഘര്‍ഷ സാധ്യതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വസ്തു ഉടമകള്‍ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും പുരയിടങ്ങളിലെ കാടുകള്‍, കുറ്റിക്കാടുകള്‍, അടിക്കാടുകള്‍ എന്നിവ നീക്കം ചെയ്യണം. വീടുകള്‍ക്കും മനുഷ്യര്‍ക്കും മറ്റ് സ്വത്തുവകകള്‍ക്കും ഭീഷണിയാകുന്ന ഉണങ്ങിയതും അപകടകരവുമായ മരങ്ങളും മരച്ചില്ലകളും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ച് നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
date
- Log in to post comments