Skip to main content

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2025ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (അച്ചടി, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നായി ഒന്‍പത് പേര്‍ക്കാണ് വ്യക്തിഗത പുരസ്‌കാരം നല്‍കുന്നത്. ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും ലഭിക്കും. സ്വയം നോമിനേഷന്‍ നല്‍കാന്‍ കഴിയില്ല.

യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകള്‍ക്കും അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബിന് 30,000 രൂപയും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും ലഭിക്കും.

പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ടറേറ്റിന് സമീപം, പത്തനംതിട്ട  689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാഫോമും മാര്‍ഗനിര്‍ദേശങ്ങളും www.ksywb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0468 2231938, 9847133866.

date