Post Category
കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ഇന്ന് (22ന്) പ്രവര്‍ത്തനം ആരംഭിക്കും
കുമ്പഴ ജംഗ്ഷനിലെ പുതിയ ട്രാഫിക് സിഗ്നല്‍ സംവിധാനം നവംബര്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകിട്ട് നാലിന് അഡ്വ. അബിന്‍ വര്‍ക്കി എം.എല്‍.എ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. തിരുവല്ല-കുമ്പഴ, പുനലൂര്‍-മൂവാറ്റുപുഴ റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനിലെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി ടൈമര്‍ സംവിധാനമുള്‍പ്പെടെയുള്ള സിഗ്നല്‍ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ എ., ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments