Skip to main content

ഒ.ബി.സി. വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായം: അപേക്ഷ തീയതി നീട്ടി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. egrantz.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ : bcddklm@gmail.com . ഫോണ്‍: 0474 2914417.

date