Skip to main content

സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് ചന്ദനക്കാംപാറയിൽ

സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദർശന്റെയും സംയുക്താഭിമുഖ്യത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ്  ഉദ്ഘാടനം ഇന്ന്(നവംബർ 20) രാവിലെ 9 മണിക്ക് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കും.

അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയാകും. വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന വടംവലി അസോസിയേഷൻ പ്രസിഡന്റ് അബിൻ വർക്കി  നിർവഹിക്കും. ജില്ലാ, ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആൺകുട്ടികൾ, പെൺകുട്ടികൾ, മിക്സഡ് എന്നീ വിഭാഗങ്ങളിലായി 500 ഓളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.ഇന്ന് തന്നെ മത്സരങ്ങൾ പൂർത്തിയാക്കി ചാമ്പ്യൻഷിപ്പ് സമാപിക്കും.

date