Skip to main content
കൊല്ലങ്കോട് ബ്ലോക്ക് കേരളോത്സവം: മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍

കൊല്ലങ്കോട് ബ്ലോക്ക് കേരളോത്സവം: മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍ ആരംഭിക്കും. നവംബര്‍ 29 വരെ വിവിധ ദിവസങ്ങളിലായി കായിക, കലാ മത്സരങ്ങള്‍ നടക്കും.

നവംബര്‍ 21-ന് രാജാസ് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമാകും. നവംബര്‍ 22-ന് ഇതേ വേദിയില്‍ അത്ലറ്റിക്‌സ് മത്സരങ്ങളും 23-ന് സ്മാഷേഴ്‌സ്, പെരുവെമ്പ് എന്നിവിടങ്ങളില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും 24-ന് അടവുമരത്ത് ക്രിക്കറ്റ് മത്സരവും 25ന് സോഫ് ജിമ്മില്‍ ആം റെസ്ലിങ് മത്സരവും നടക്കും.

27-ന് കാക്കയൂരില്‍ നീന്തല്‍ മത്സരവും ബ്ലോക്ക് ഓഫീസില്‍ ചെസ് മത്സരവും ശ്രീവിദ്യാലയത്തില്‍ ബാസ്‌കറ്റ്‌ബോള്‍ മത്സരവും 28-ന് യോഗിനിമാതയില്‍ വോളിബോള്‍, കബഡി മത്സരങ്ങളും 29-ന് ബ്ലോക്ക് ഓഫീസ്, രാജാസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി ആര്‍ട്‌സ്, വടംവലി മത്സരങ്ങളും വൈകിട്ട് നാലിന് ബ്ലോക്ക് ഓഫീസില്‍ സമ്മാനവിതരണവും നടക്കും.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം 2026 സംഘാടകസമിതി യോഗവും നിര്‍മലം പുഴയോരം ഊര്‍ജിത കേരളം (ഖരമാലിന്യ സംസ്‌കരണം) പദ്ധതിയുടെ ബ്ലോക്ക്തല ഏകോപന സമിതി യോഗവും ചേര്‍ന്നു. ഉദ്ഘാടനം കെ. പ്രേമന്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സിയാവുദ്ദീന്‍, സെക്രട്ടറി എ. വിജയകുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date