Skip to main content

കളിക്കളം പദ്ധതിക്ക് തുടക്കമാവുന്നു

നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കളിക്കളം പദ്ധതിക്ക് തുടക്കമാവുന്നു. കുട്ടികളുടെ കായികക്ഷമതയും കഴിവുകളും തുടക്കത്തില്‍ തന്നെ കണ്ടെത്തി, ദേശീയ-അന്തര്‍ദേശീയ താരങ്ങളായി വളര്‍ത്തിക്കൊണ്ടുവരിക എന്നാണ് ലക്ഷ്യം. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഖോ-ഖോ, ടേബിള്‍ ടെന്നീസ്, ചെസ് എന്നീ കായിക ഇനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. മികച്ച കായികക്ഷമതയുള്ള കുട്ടികളെ സെലക്ഷന്‍ ട്രയല്‍സിലൂടെ കണ്ടെത്തിയാണ് വിദഗ്ധ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. നല്ലേപ്പിള്ളി ജിയുപിഎസില്‍ നവംബര്‍ 21ന് രാവിലെ എട്ടിന് നടക്കുന്ന ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സോടുകൂടി പദ്ധതി ആരംഭിക്കും.

date