1.15 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു
ചിറ്റൂര്‍- തത്തമംഗലം മുനിസിപ്പാലിറ്റി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1.15 കോടി രൂപയുടെ വായ്പ വിതരണം നടത്തി. നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങ് സുമേഷ് അച്യുതന്‍ എം.എല്‍.എ നിര്‍വഹിച്ചു.
തത്തമംഗലം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ബാബു അധ്യക്ഷനായി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍ പദ്ധതി വിശദീകരിച്ചു. 17 കുടുംബശ്രീ യൂണിറ്റിലെയും 30 ഹരിതകര്‍മ സേനയിലെയും 162 അംഗങ്ങള്‍ക്കായി 1.15 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ടെയ്‌ലറിങ്, കാറ്ററിങ് യൂണിറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ തുക ഉപയോഗിച്ച് ആരംഭിക്കാന്‍ സാധിക്കും.
വൈസ് ചെയര്‍പേഴ്‌സണ്‍ കൃഷ്ണലീല, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ കെ.എ ഷീബ, മുഹമ്മദ് ആഷിക്, ഗോപകുമാര്‍, ജയന്തി, ശശികുമാര്‍, ജെയിന്‍ ഹിലാരിയോസ്, വാര്‍ഡ് കൗണ്‍സിലര്‍ ആതിര, സെക്രട്ടറി ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി അഞ്ജന, കെ ഷീജ എന്നിവര്‍ സംസാരിച്ചു.
- Log in to post comments