Skip to main content

*ജില്ലയുടെ കലാ വൈവിധ്യങ്ങൾ വേദിയിലെത്തിച്ച് കലാപ്രതിഭകൾ; 45-ാം മത് ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി *

വയനാടിന്റെ കലാ- സാംസ്കാരിക പൈതൃകം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് സ്കൂൾ കലോത്സവമെന്ന്  എം.എൽ.എ ഐ.സി ബാലകൃഷ്ണൻ. 45 -ാം മത് വയനാട് ജില്ലാ  സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  125 ഓളം വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ വയനാടിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പൈതൃകവും മനോഹരമായി അവതരിപ്പിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ  കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇത്തരം കലോത്സവങ്ങളന്നും  കലോത്സവം മികച്ച രീതിയിൽ പൂർത്തിയാക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അധ്യാപക സംഘടനകൾ, സ്കൂൾ മാനേജ്മെന്റ്, വിവിധ സംഘടനകൾ, മാധ്യമ പ്രവർത്തകരെയും എം.എൽ എ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷനായ പരിപാടിയിൽ  വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ഡി.ഇ.ഒ കെ.കെ ചിത്രലേഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ  സൽമ മോയി, ജിനി തോമസ്,  ഡി.പി.ഒ മാരായ പി.എം ചൗഹാർ, നിസാർ കമ്പ, ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ പി.എ അബ്ദുൾ, മുട്ടിൽ  ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂൾ പ്രിൻസിപ്പാൽ എൻ.യു അൻവർ ഗൗസ്, വൈത്തിരി എ.ഇ.ഒ കെ.ടി അഷറഫ്, മാനന്തവാടി എ.ഇ.ഒ എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date