Skip to main content
പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ കൽപ്പറ്റ എൻ.എസ്.എസ്  എച്ച് എസ് എസ്  ടീം

*പൂരക്കളിയില്‍ എന്‍.എസ്.എസ് കല്‍പ്പറ്റയ്ക്ക് ഒന്നാം സ്ഥാനം *

45 മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് വിഭാഗം പൂരക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കല്‍പ്പറ്റ എന്‍.എസ്.എസ് എച്ച്.എസ്.എസ് ടീം. ആദ്യമായാണ് വിദ്യാലയം പൂരക്കളി മത്സരത്തില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് നിഷാല്‍, മുഹമ്മദ് ജസ്ലിന്‍, മിഥുന്‍ എല്‍ദോ, അതുല്‍ ടിബിന്‍, എഫ്രിന്‍, ആദില്‍ ജിനാന്‍, റമീസ്, മുഹമ്മദ് സല്‍മാന്‍, റിച്ചാര്‍ഡ് എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍. പ്രമോദ് മാഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. കേരളത്തിന്റെ വടക്കന്‍ മലബാര്‍ മേഖലയിലെ പാരമ്പര്യ കലാരൂപമാണ് പൂരക്കളി. ഉത്സവങ്ങളോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഈ കലാരൂപത്തില്‍ പാട്ടും താളാത്മകമായ ചുവടുകളും കളരി അഭ്യാസത്തിന്റെ ചലനങ്ങളും സമന്വയിക്കുന്നു. വൃത്താകൃതിയില്‍ അണിനിരന്ന് സംഘമായി അവതരിപ്പിക്കുന്ന പൂരക്കളി താളബോധവും ഏകോപനവും സംഘബലവും ആവശ്യപ്പെടുന്ന കലാരൂപമാണ്.

date