Skip to main content
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം എം.എല്‍.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

*ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം*

ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം കല്പറ്റയില്‍ ചേര്‍ന്നു. എം.എല്‍.എ ഉഷ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 30ന് അവസാനിച്ച അർദ്ധ വാർഷിക കണക്കുകൾ യോഗം വിലയിരുത്തി. ജില്ലയിൽ സെപ്റ്റംബർ 30 വരെ ആകെ വായ്പ വിതരണത്തിൽ 5925 കോടിയും മുൻഗണന വിഭാഗത്തിൽ 3977 കോടിയും കൈ വരിച്ചു. കാർഷിക വായ്പയിലും വ്യവസായ വായ്പയിലും മികച്ച മുന്നേറ്റം ഉണ്ടായതായി ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു അറിയിച്ചു. ഡെപ്യൂട്ടി കളക്ടർ ജയശ്രീ, കാനറാ ബാങ്ക് കണ്ണൂർ റീജിയൻ ഹെഡ് അൻഷുമാൻ ഡേ, ആര്‍ ബി ഐ, നബാര്‍ഡ്, ബാങ്ക് മേധാവികൾ പങ്കെടുത്തു.

date