Post Category
എക്സ്പോര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ സംരംഭകര്‍ക്കായി എക്സ്പോര്‍ട്ട് വര്‍ക്ക്ഷോപ്പ് ഷൊര്‍ണൂരില്‍ സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പി. നിര്‍മല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് വി.കെ. അനുരാജ് അധ്യക്ഷനായി. കയറ്റുമതി നടപടിക്രമങ്ങളെക്കുറിച്ചും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എന്‍. രതീഷ്, ഒറ്റപ്പാലം ഉപജില്ലാ വ്യവസായ ഓഫീസര്‍ എം.ബി. ഷെഫിന്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ സൗമ്യ, കൗണ്‍സിലര്‍ ഇ.എ. ഗീത, എസ്.ബി.ഐ ചീഫ് മാനേജര്‍മാരായ രമ്യ നായര്‍, എ. സന്തോഷ്, ഐ.സി.ഐ.സി.ഐ ബാങ്ക് റീജിയണല്‍ മാനേജര്‍ സി. പത്മരാജ്, വ്യവസായ വികസന ഓഫീസര്‍ ബിനുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments