ബഡ്സ് വിദ്യാർത്ഥികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ്
കുടുംബശ്രീയും അഹല്യ ഐ ഹോസ്പിറ്റലും ചേർന്ന് ജില്ലയിലെ 38 ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഗ്രാമപഞ്ചായത്ത് തൊഴിൽശാലയിൽ വെച്ച് ഡെപ്യൂട്ടി കളക്ടർ എൻ.എൻ. മുഹമ്മദ് റാഫി നിർവഹിച്ചു.
കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാഗേഷ് അധ്യക്ഷനായ ചടങ്ങിൽ എഡിഎംസി എസ്. അനുരാധ പദ്ധതി വിശദീകരിച്ചു. എഡിഎംസി കെ.ആർ. ഗീത,
കണ്ണാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. ദേവകി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സിദ്ധാർത്ഥൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രമോദ്, സി.ഡി.എസ്. ചെയർപേഴ്സൺ സി.രമ്യ, തേങ്കുറുശ്ശി സി.ഡി.എസ്. ചെയർപേഴ്സൺ എം. ബീന, കണ്ണാടി ബഡ്സ് അധ്യാപിക എസ്. ധന്യ, തേങ്കുറുശ്ശി ബഡ്സ് അധ്യാപിക ജി. ഗോപിക, ബഡ്സ് പി.ടി.എ. പ്രസിഡന്റ് വി.സുരേഷ്, എസ്.ഐ.എസ്.ഡി. ജില്ലാ പ്രോഗ്രാം മാനേജർ ജി. ജിജിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments