Post Category
*ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്*
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ഇന്ന് (നവംബര്‍ 27) രാവിലെ 11ന് കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ അധ്യക്ഷനാകും. ജില്ലാ കലക്ടർ വി. ചെൽസാസിനി, കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്. സൗമ്യ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സി.ബി സന്ദേശ്, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.കെ അനീഷ്, സബ് സ്റ്റോക്കിസ്റ്റ് ജില്ലാ കൺവീനർ എസ്.പി രാജവർമ്മൻ, വാർഡ് കൗൺസിലർമാരായ എ.വി ദീപ, എം.പി നവാസ് തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments