Skip to main content
അങ്കണവാടി കലോത്സവം നടത്തി

അങ്കണവാടി കലോത്സവം നടത്തി

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ വടവന്നൂർ ഗ്രാമപഞ്ചായത്തിൽ 'ചിരിക്കിലുക്കം' അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. വിൻസി കലോത്സവം ഉദ്ഘാടനം ചെയ്തു. 17 അങ്കണവാടികളിൽ നിന്നായി 135 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. ഗ്രൂപ്പ് ആക്ഷൻ സോങ്, സിംഗിൾ ആക്ഷൻ സോങ്, ഫാൻസി ഡ്രസ്സ്, ഗ്രൂപ്പ് ഡാൻസ് എന്നീ പരിപാടികളാണ് കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചത്.

വടവന്നൂർ എം.ജി.ആർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വടവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. രാജീവ്, വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സരസ്വതി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സ‌ൺ പ്രവീണ മഹേഷ്, വാർഡ് അംഗങ്ങൾ, സെക്രട്ടറി രേണുക ദേവി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഇ.കെ പ്രീത, ഷിജിന തുടങ്ങിയവർ പങ്കെടുത്തു.

date