ഗ്രന്ഥാലോകം ക്യാമ്പയിന് ജില്ലാ അവലോകന യോഗം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2026-27 വര്‍ഷത്തെ ഗ്രന്ഥാലോകം ക്യാമ്പയിന്റെ ഭാഗമായി താരേക്കാട് എന്‍.ജി.ഒ. യൂണിയന് ഹാളില്‍ ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സി.പി. ചിത്രഭാനു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രബാബു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. ആറ് താലൂക്കുകളില്‍ നിന്നായി ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങള്‍, നേതൃസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.എന്‍. സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. വിജയന് നന്ദിയും പറഞ്ഞു.
- Log in to post comments