ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടക്കം*
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ആരംഭിച്ചു. ബ്ലോwebക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
ഗിന്നസ് റെക്കോർഡ് ജേതാവ് (തിരുവാതിര) ജിത ബിനോയ് കുഞ്ഞിലിക്കാട്ടിൽ മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വൃന്ദ അജിത്കുമാർ, പി.ഡി. നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജൻ, പ്രസീന സജയൻ, കെ.എ. സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, അജയൻ തറയിൽ, രജനി നന്ദകുമാർ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ സ്വാഗതവും, സെക്രട്ടറി സീജോ കരേടൻ നന്ദിയും പറഞ്ഞു. കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് എന്നീ പഞ്ചായത്തുകളിൽ നിന്നായി 241 യുവജനങ്ങൾ 38 മത്സര ഇനങ്ങളിലായി അരങ്ങിൽ മാറ്റുരയ്ക്കും.
- Log in to post comments