Skip to main content

ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു*

ഇന്ത്യൻ ഭരണഘടനയുടെ 77-ാം വാർഷികത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. കുന്നംകുളം ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയായ ഭരണഘടനയുടെ മൂല്യങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പ്രതിഫലിക്കേണ്ടതുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു, കക്ഷി നേതാക്കളായ ഷാജി ആലിക്കൽ, ലെബീബ് ഹസൻ, വിവിധ വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

date