Skip to main content

വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാബോധവും പകർന്ന് ‘സിവിറ്റാസ് 2026’* ഭരണഘടനാദിനത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ ജനാധിപത്യബോധവും ഭരണഘടനാമൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'സിവിറ്റാസ് 2026' സെമിനാർ ഒരുമന

x

ഭരണഘടനാദിനത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ ജനാധിപത്യബോധവും ഭരണഘടനാമൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'സിവിറ്റാസ് 2026' സെമിനാർ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. ‘എമ്പവറിങ് യൂത്ത് ഫോർ എ സ്ട്രോങ്ങ്‌ ഡെമോക്രസി’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെ 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു.

മുൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. കെ.ബി. ഹരിദാസ് ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, മൗലികകടമകൾ, ജനാധിപത്യം, ഉത്തരവാദിത്തമുള്ള പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നയിച്ചു. ഭരണഘടനയെ ആസ്പദമാക്കി സോഷ്യൽ സയൻസ് അധ്യാപിക ജിഷ ടീച്ചറുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷഹർബാൻ സ്വാഗതം ആശംസിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. താഹിർ, പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റസ്‌ല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. സാഹിദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ജെ. മേരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ. ചാക്കോ, എൽ.എസ്.ജി.ഡി. തൃശ്ശൂർ ഐ.വി.ഒ. ജയരാജൻ എന്നിവർ ആശംസകൾ നേർന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ് നന്ദി പറഞ്ഞു.
 

date