ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്്ഘാടനം ഇന്ന് (27)
ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ 2026-27(BR 113) ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (27) രാവിലെ 9.30 നു മുന്‍സിപ്പാലിറ്റി വെര്‍ച്വല്‍ ക്ലാസ് റൂം ഹാളില്‍ ഗവ. ചീഫ് വിപ് അപു ജോണ്‍ ജോസഫ് എം. എല്‍. എ. നിര്‍വഹിക്കും. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍ പേഴ്‌സണ്‍ ദീപക് കെ, വാര്‍ഡ് കൗണ്‍സിലര്‍ ആതിര ജോഷി, ഭാഗ്യക്കുറി മേഖലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 24 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 24 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 24 പേര്‍ക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം വീതം 108 പേര്‍ക്കും നല്‍കും. 5000 മുതല്‍ 500 രൂപ വരെയുള്ള മറ്റു സമ്മാനങ്ങള്‍ക്ക് പുറമെ 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. ഈ നറുക്കെടുപ്പിലൂടെ 25 കോടീശ്വരന്മാരും, 167 ലക്ഷാധിപതികളും ഇത്തവണ സൃഷ്ടിക്കപ്പെടുന്നുണ്ട്. ടിക്കറ്റിന്റെ വില 450 രൂപ. വില്‍പന 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേനയോ , വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നില്ല.
- Log in to post comments