നയി ചേതന 5.0' ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന് തുടക്കം
നവീകരിച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു*
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കുടുംബശ്രീ ആലക്കോട് സിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ജെന്‍ഡര്‍ ക്യാമ്പയിനായ 'നയി ചേതന 5.0'ന് തുടക്കമായി. ക്യാമ്പയിന്റെ സിഡിഎസ് തല ഉദ്ഘാടനവും നവീകരിച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി നിര്‍വഹിച്ചു.
ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ ജോണി അധ്യക്ഷത വഹിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഐ.എസ്. സൗമ്യ വിശദീകരിച്ചു.
ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലൂടെ ലഭ്യമാകുന്ന കൗണ്‍സിലിംഗ്, നിയമസഹായം, റഫറല്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചും കുടുംബശ്രീയും ഗ്രാമപഞ്ചായത്തും തമ്മിലുള്ള സംയോജന സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയാണ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജോസിറ്റ ലിജോ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനന്തു എം. നായര്‍ ക്യാമ്പയിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്യാമ്പയിന്റെ ഭാഗമായി 'സമത്വ വികസിത പുതുയുഗ കേരളം സ്ത്രീശാക്തീകരണത്തിലൂടെ' എന്ന സന്ദേശം ഉയര്‍ത്തുന്ന പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ആന്‍സിയ ദിനേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി പി.കെ. ജയകുമാര്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സീനത്ത് റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments