Skip to main content
ഓറഞ്ച് ദ വേൾഡ് ക്യാംമ്പയിൻ തുടങ്ങി

ഓറഞ്ച് ദ വേൾഡ് ക്യാംമ്പയിൻ തുടങ്ങി

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 (സ്ത്രീകൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം) മുതൽ ഡിസംബർ 10 (മനുഷ്യാവകാശ ദിനം) വരെ 16 ദിവസം നീണ്ടു നിൽക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനു ജില്ലയിൽ തുടക്കമായി.

അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ഭയമില്ലാതെ നീതി തേടാനുള്ള സാഹചര്യം ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സംരക്ഷണവും പിന്തുണയും ലഭ്യമാക്കുക, കുറ്റവാളികൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കുക എന്നീ സന്ദേശങ്ങളാണ് ഈ വർഷത്തെ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനവും, നൂറിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള റാലി ഫ്ളാഗ് ഓഫും അഡ്വ. ടി ഒ മോഹനൻ എം എൽ എ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക  പി  ശ്രീജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീന ഭരതൻ, സ്റ്റാഫ് സെക്രട്ടറി സരീഷ് പയ്യമ്പള്ളി, ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ  പി.സി റജീന  എന്നിവർ സംസാരിച്ചു. സങ്കൽപ്പ് ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെൻ്റ് ഓഫ് വിമൺ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സ്ത്രീധന നിരോധന പ്രതിഞ്ജ ചൊല്ലി കൊടുത്തു. ക്യാമ്പയിന്റെ ഭാഗമായി വകുപ്പ് പ്രതിനിധികൾക്ക് നവംബർ 27 ന് ഏകദിന ശിൽപ്പശാലയും, വരും ദിവസങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിന് ധാരണയായി.

date