Skip to main content

ആംഗ്യഭാഷാ കോഴ്‌സ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 40 മണിക്കൂർ ദൈർഘ്യമുള്ള ആംഗ്യഭാഷാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആംഗ്യഭാഷ പഠിക്കുന്നതിനും പരിശീലിക്കുന്നതിനുമായി അപേക്ഷകർക്ക് കൈകൾ പ്രവർത്തനക്ഷമമായി ഉപയോഗിക്കാൻ സാധിക്കണം. ഒരാൾക്ക് 1,500 രൂപ ആണ് കോഴ്‌സ് ഫീസ്. ആദ്യം അപേക്ഷിക്കുന്ന 15 പേർക്കാണ് പ്രവേശനം. https://forms.gle/GAKziQb5juJWthNeA ൽ ഡിസംബർ 20 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.nish.ac.in.

പി.എൻ.എക്‌സ്. 4990/2026

date