Skip to main content
ഹൈസ്കൂൾ വിഭാഗം പരമ്പരാഗത നൃത്തത്തിൽ  സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് ടീം

*പാരമ്പര്യച്ചുവടുകള്‍ക്ക് പൊന്‍തിളക്കം; പളിയ നൃത്തത്തില്‍ മാനന്തവാടി എം.ജി.എമ്മിന് ഒന്നാം സ്ഥാനം*

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരമ്പരാഗത നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പളിയ സമുദായത്തിന്റെ തനതായ ആരാധനാ നൃത്തരൂപമാണ് പളിയനൃത്തം. പളിയ സമുദായത്തിന്റെ കുലദൈവമായ ഏടാത്ത് പളിച്ചിയമ്മയെ സ്തുതിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്. മഴയ്ക്കും മണ്ണിനും കാലാവസ്ഥയ്ക്കും രോഗശാന്തിക്കുമായി പ്രാര്‍ത്ഥിക്കുന്ന ഈ കലാരൂപം പളിയ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് പ്രതിഫലിപ്പിക്കുന്നത്. ഗോത്ര സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം കലോത്സവ വേദിയില്‍ പുതുതലമുറയുടെ ചുവടുകളിലൂടെ അവതരിപ്പിച്ചത് വിജയത്തിന് പ്രത്യേക തിളക്കമേകുന്നുണ്ട്. പ്രസ്റ്റിന്‍ പ്രിജി, ഇമ്മാനുവല്‍ ബൈജു, അലീന ഇ.വി ജോസ്, കീര്‍ത്തന പി ഗിരീഷ്, അയിന ബാബു, ആയിഗ, തന്‍ഹ, അലന, ഡെല്‍ന, ഹയില്‍ ദിയ, അളകനന്ദ, വിനയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രശാന്ത് ഇടുക്കിയാണ് പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിദ്യാലയം ഈ നേട്ടം സ്വന്തമാക്കുന്നത്.  

date