Skip to main content

*ദേശീയ ഭരണഘടനാ ദിനാചരണം ഇന്ന് (26)*

ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഡയറ്റ് വയനാട്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സുൽത്താൻ ബത്തേരി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (26) സുൽത്താൻ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് നഗരസഭാ ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്  അധ്യക്ഷനാകും.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ  മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലയിലെ ഡി.എൽ.എഡ്, ബി.എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്ക് മെഗാ ക്വിസ് മത്സരവും സംവിധാന്‍ എന്ന പേരില്‍ പ്രത്യേക സെമിനാറും നടക്കും.

വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഡി എൽ എസ് എ സെക്രട്ടറി, സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ ആർ. അനിത  മുഖ്യാതിഥിയാകും. ഭാവി അധ്യാപകരിലും പൊതുസമൂഹത്തിലും പൗരബോധവും ഭരണഘടനാ മൂല്യങ്ങളും വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

date