Skip to main content
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവന്യ ദിനേശ്

*ഓട്ടന്‍തുള്ളലില്‍ തിളങ്ങി ശിവന്യ*

 

45-ാ മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ തിളങ്ങി മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശിവന്യ ദിനേശ്. ആദ്യമായാണ് ശിവന്യ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ്. കലാമണ്ഡലം പ്രഭാകരന്‍ പുന്നശ്ശേരി മാഷാണ് ഗുരു. രാജശ്രീ ദിനേശ്- ദിനേശ് എന്നിവരുടെ മകളായ ശിവന്യ നാലാം വയസ് മുതല്‍ കലാ പരിശീലനം നടത്തുന്നുണ്ട്.  കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി നൃത്തരൂപങ്ങളിലും ശിവന്യ പരിശീലനം നേടുന്നുണ്ട്. സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവന്യ.

date