Skip to main content

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുത്തൻ കരുത്ത്; കുന്ദമംഗലം മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും സ്മാർട്ട് ബോർഡുകൾ

 

കുന്ദമംഗലം നിയോജക​മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട്, മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും അത്യാധുനിക സ്മാർട്ട് ബോർഡുകൾ (ഇന്ററാക്റ്റീവ് പാനൽ ബോർഡ്‌ ) ലഭ്യമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക എം.എൽ.എ സ്പെഷ്യൽ വികസന ഫണ്ടിൽ നിന്നും എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ അനുവദിച്ചു.

​പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം 
ഉയർത്താനും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള പാഠഭാഗങ്ങൾ  കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും കുട്ടികളെ സഹായിക്കും.

​മണ്ഡലത്തിൽ എ.ഐ സാക്ഷരത നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച 'മാസ്റ്റർ എ.ഐ' പരിശീലന പദ്ധതി പ്രകാരം നിലവിൽ അധ്യാപകർക്കുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. അധ്യാപക പരിശീലനത്തിന് ശേഷം ഘട്ടംഘട്ടമായി ഈ പദ്ധതി വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കും.

​മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽവൽക്കരണവും എ.ഐ സാക്ഷരതാ പ്രവർത്തനങ്ങളും.

date