Skip to main content

വാസ്തുവിദ്യാ കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

 

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ കോഴ്‌സിന് സിവില്‍/ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. 25 സീറ്റുകളുണ്ട്. കോഴ്‌സ് ഫീസ് 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും്.

പാരമ്പര്യ വാസ്തുശാസ്ത്രത്തിലുള്ള ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അംഗീകൃത ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമയാണ് യോഗ്യത. ഒരു വര്‍ഷ് കാലാവധി. 100 സീറ്റുകളുണ്ട്. കോഴ്‌സ് ഫീസ് 20,000 രൂപയും 18 ശതമാനം ജി.എസ്.ടിയും. രണ്ട് കോഴ്‌സുകളുടെയും അധ്യയന മാധ്യമം മലയാളമാണ്. പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 200 രൂപ. അപേക്ഷകള്‍ ഡിസംബര്‍ 5നകം സമര്‍പ്പിക്കണം. www.vasthuvidyagurukulam.com വഴി ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 0468-2319740, 9188089740, 9188593635, 9605458857.

date