Post Category
ലൈബ്രറി കൗൺസിൽ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു
ജില്ലാ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്-മേഖലാ സമിതി കൺവീനർമാർ എന്നിവർക്കായുള്ള നേതൃത്വ ശില്പശാല ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എൻ. പ്രമോദ് ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ കോയ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡോ. കെ.കെ. ബാലചന്ദ്രൻ, കെ.പി. രമണൻ, കെ. ദാസൻ, വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. നാൻസി സ്വാഗതവും ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ടി. ഫാറൂഖ് നന്ദിയും പറഞ്ഞു.
date
- Log in to post comments