Skip to main content

അക്ഷയ സംരംഭകർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന നവംബർ 30 വരെ

അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തിയ ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന നവംബർ 30 വരെ നീട്ടി.

അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ച എല്ലാ രേഖകളുടെയും അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ എ ബ്ലോക്കിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ടെത്തി പരിശോധന പൂർത്തിയാക്കണം.പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന.

പരിശോധനയുടെ ക്രമവും സമയവും അറിയാൻ lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2334070, 0471-2334080.

date