സൗജന്യ കാര്‍ഷിക യന്ത്ര സര്‍വീസ് ക്യാമ്പിന് തുടക്കമായി
കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ കാര്‍ഷിക യന്ത്ര സേവന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ആനക്കയം സ്റ്റേറ്റ് സീഡ് ഫാമില്‍ നടന്നു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് സബ്സിഡി ആനുകൂല്യവും ലഭ്യമാക്കും. 1,000 രൂപ വരെയുള്ള അറ്റകുറ്റപ്പണികള്‍ക്ക് 100 ശതമാനം സബ്സിഡിയും 1,000 രൂപയ്ക്ക് മുകളില്‍ 5,000 രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റപ്പണികള്‍ക്ക് 25 ശതമാനം സബ്സിഡിയും ലഭിക്കും. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് പി.ഷജില പദ്ധതി വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത, കൃഷി ഓഫീസര്‍ അര്‍ഷദ്, പി.റുബീന എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ടി. ഗ്രിറ്റി സ്വാഗതവും സ്റ്റോര്‍ ഇന്‍ ചാര്‍ജ് ഷഫീഖ് കെ.എച്ച്. നന്ദിയും പറഞ്ഞു.
- Log in to post comments