Skip to main content

ഡാക് അദാലത്ത് ഡിസംബർ നാലിന്

ഉത്തര മേഖല പോസ്റ്റൽ സർക്കിൾ നടത്തുന്ന 'ഡാക് അദാലത്ത്' ഡിസംബർ നാലിന് രാവിലെ 11-ന് കോഴിക്കോട് നടക്കാവിലുള്ള ഉത്തര മേഖലാ പോസ്റ്റ്മാസ്റ്റർ ജനറല്‍ ഓഫീസിൽ നടക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളാണ് ഉത്തര മേഖലയിൽ ഉൾപ്പെടുന്നത്. തപാൽ വകുപ്പിന്റെ ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നവംബർ 27-നകം ലഭിക്കത്തക്കവിധം 'അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ്സ് (മാർക്കറ്റിങ് ആൻഡ് പി.ജി), പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ്, ഉത്തര മേഖല, നടക്കാവ്, കോഴിക്കോട് - 673011' എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0495 2765282.

 

date