Post Category
തൊഴില്‍ മേള നവംബര്‍ 28-ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തൊഴില്‍ മേള നടക്കും. നാല് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്. അല്ലാത്തവര്‍ക്ക് 300 രൂപ അടച്ച് തത്സമയ രജിസ്ട്രേഷന് നടത്താം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, ആധാര്‍ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റയുടെ നാല് പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍- 0483-2734737, 8078428570.
date
- Log in to post comments