Skip to main content

അക്ഷയ കേന്ദ്രം; സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വീണ്ടും അവസരം

ജില്ലയിൽ അക്ഷയ സംരംഭകരുടെ  തിരഞ്ഞെടുപ്പില്‍ യോഗ്യത നേടിയ ഉദ്യോഗാർഥികളില്‍  സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇന്നും നാളെയും(നവംബര്‍ 24, 25) രാവിലെ 10.30 മുതൽ വൈകുന്നേരം 4.30  വരെ കോട്ടയം അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിൽ നേരിട്ടെത്തി പരിശോധന പൂർത്തിയാക്കാം.

പരിശോധനയ്ക്കുള്ള നിർദേശങ്ങൾ https://lbsedp.lbscentre.in/akshaya26/ എന്ന  പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അപേക്ഷയുടെ പ്രിന്‍റൗട്ട്, അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ തെളിയിക്കുന്നതിനുള്ള  അസൽ രേഖകള്‍, അവയുടെ ഒരു  സെറ്റ് പകർപ്പ് എന്നിവ ഹാജരാക്കണം. കൂടുതൽ  വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോണ്‍- 04812574477

date