Skip to main content

ടെണ്ടർ ക്ഷണിച്ചു

കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം 1500 കി. മീറ്റർ ദൂരം യാത്ര ചെയ്യുവാൻ കഴിയുന്ന 12 വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത തരത്തിലുളള കരാർ വാഹനം 35,000/- രൂപ നിരക്കിൽ വ്യവസ്ഥകളോടെ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ നവംബർ 25  മുതൽ മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.  കൂടുതൽ വിവരങ്ങൾക്ക്  0479-2442059 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

date