Skip to main content

ഓപ്പറേഷൻ ജലസുരക്ഷ: ആലംകോട് പഞ്ചായത്തിൽ ജലസ്രോതസ്സുകളിൽ പരിശോധന

‘നിർമലം പുതുയുഗം ശുചിത്വകേരളം’ പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്തിൽ 'ഓപ്പറേഷൻ ജലസുരക്ഷ' പരിശോധന ആരംഭിച്ചു. ജലസ്രോതസ്സുകളുടെ മലിനീകരണം തടയുക, ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കും ശുചിത്വവും സംരക്ഷിക്കുക, ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കുളങ്ങൾ, തോടുകൾ, പുഴകൾ, കനാലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
അസിസ്റ്റന്റ് സെക്രട്ടറി സുധൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീധു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജയേഷ്, ക്ലർക്കുമാരായ ശ്രീരാഗ്, സിൽജിത്, ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വേണുഗോപാലൻ തുടങ്ങിയവരടങ്ങിയ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കണ്ടെത്തിയ വീഴ്ചകളിൽ നോട്ടീസ് നൽകുകയും തുടർനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു. ജലാശയങ്ങൾ മലിനമാക്കുന്നത് തടയാനും പൊതുജന ബോധവത്കരണം ശക്തമാക്കാനും നടപടികൾ തുടരുകയാണ്.

date