Skip to main content

സബ്‌സിഡി പദ്ധതി: വിശദീകരണ യോഗം ചേർന്നു‌

മഞ്ചേരി നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് അനുവദിക്കുന്ന സബ്‌സിഡി ധനസഹായ പദ്ധതിയുടെ വിശദീകരണ യോഗം ചേർന്നു. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. വനിതകളുടെ സാമ്പത്തിക ശാക്തീകരണവും കൂട്ടായ്മയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗ്രൂപ്പ് സംരംഭക സബ്‌സിഡി പദ്ധതിയുടെ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, നഗരസഭയുടെ ധനസഹായങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ യോഗത്തിൽ വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വല്ലാഞ്ചിറ സക്കീർ ഹുസൈൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, വ്യവസായ വികസന ഓഫീസർ, നഗരസഭാ പരിധിയിലെ വിവിധ വനിതാ ഗ്രൂപ്പുകളിൽ നിന്നായി 80-ഓളം സംരംഭകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date