Skip to main content

ജില്ലാ ക്ഷീരസംഗമം: വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

ക്ഷീരവികസന വകുപ്പിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബറില്‍ തിരുവല്ലയില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം രിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കടപ്ര കണ്ണശ്ശ സ്മാരക ജി.എച്ച്.എസ്.എസില്‍ നവംബര്‍ 28 രാവിലെ 10 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ യു പി വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന, പസില്‍ മേക്കിംഗ്, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ഉപന്യാസ രചന, ഡയറി ക്വിസ് എന്നിവ നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ നവംബര്‍ 24 വൈകിട്ട് അഞ്ചിനു മുമ്പ് jillaksheerasangamampta26@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം. ഫോണ്‍: 9496332048, 9947387238, 9496613989.

date