Post Category
കായികക്ഷമതാ പരിശോധന നവംബര്‍ 26ന്
ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് വകുപ്പില്‍ വനിത ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കായികക്ഷമതാ പരിശോധന നവംബര്‍ 26ന് തിരുവനന്തപുരം കാര്യവട്ടത്തെ എല്‍.എന്‍.സി.പി.ഇ-ല്‍ (ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍) നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം അന്നേദിവസം രാവിലെ ഒമ്പതിന് മുമ്പായി പരിശോധനാ കേന്ദ്രത്തില്‍ ഹാജരാകണം
date
- Log in to post comments