Skip to main content

ബോര്‍വെല്‍ റീചാര്‍ജ് പദ്ധതി: 80% സബ്സിഡിയില്‍ അപേക്ഷിക്കാം

സംസ്ഥാനത്ത് ഭൂജല പരിപോഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗുരുതര/ അര്‍ധ ഗുരുതര ബ്ലോക്കുകളില്‍ 80 ശതമാനം സബ്‌സിഡിയോടുകൂടി ബോര്‍വെല്‍ റീചാര്‍ജ് പദ്ധതി നടപ്പാക്കുന്നു. ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളിലെയും ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെയും സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ജലലഭ്യതയുള്ളതും എന്നാല്‍ കാലക്രമേണ ജലലഭ്യത കുറഞ്ഞുവരുന്നതുമായ ബോര്‍വെല്ലുകളില്‍ കൃത്രിമ ഭൂജല സംപോഷണം (റീചാര്‍ജിംഗ്) നടത്തുന്നതിനാണ് സബ്സിഡി അനുവദിക്കുന്നത്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ടി.ബി. കോംപ്ലക്‌സിലുള്ള (എ-18) ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2528471.

date