Skip to main content

‘നിർമലം – പുതുയുഗ ശുചിത്വ കേരളം’: 

ക്യാമ്പയിന് പേര് നിർദ്ദേശിച്ചവർക്ക് മന്ത്രിയുടെ ആദരം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ ഏകോപനത്തിൽ നടപ്പിലാക്കുന്ന ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന് പേര് നിർദ്ദേശിച്ച മുഹമ്മദ് ഷബീൻ, വി.പി. ഫർസീന എന്നിവർക്ക് ആദരം. കുടുംബശ്രീ @ ക്യാമ്പസ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഇരുവർക്കും ഉപഹാരം നൽകി ആദരിച്ചു.
ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ക്യാമ്പയിന് സർഗാത്മകമായ പേര് നിർദ്ദേശിച്ച വിജയികളുടെ സംഭാവനയെ ചടങ്ങിൽ അഭിനന്ദിച്ചു.

date