Skip to main content

ഭജനമഠം - തെക്കേടത്തുകടവ് റോഡ് നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി

 

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ഭജനമഠം - വലകെട്ട് - ശാന്തിനഗർ - ചോയിമഠം - തെക്കേടത്തുകടവ് റോഡിൽ കലുങ്ക് നിർമ്മിക്കുന്നതിനും ഓട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ പൊതു അഴുക്കുചാൽ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾ നടപ്പിലാക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിനാണ് ശാശ്വത പരിഹാരമാകുന്നത്. തുടർനടപടികൾ വേഗത്തിലാക്കി നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

date