വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കണം
കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം ജില്ലയിലെ എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും 2026 വര്‍ഷത്തേക്കുള്ള തൊഴില്‍ വകുപ്പ് രജിസ്ട്രേഷന് പുതുക്കണം. രജിസ്ട്രേഷന് പുതുക്കാന്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 30 നകം നടപടി പൂര്‍ത്തിയാക്കണം.
അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയോ തൊഴില്‍ വകുപ്പിന്റെ www.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷന് എടുക്കാനും പുതുക്കാനും സൗകര്യമുണ്ട്. രജിസ്ട്രേഷന് എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിവ 5,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്. വീഴ്ച വരുത്തുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസറുമായി ബന്ധപ്പെടുക.
ഒന്നാം സര്‍ക്കിള്‍: 0487 2325556, 8547655458
രണ്ടാം സര്‍ക്കിള്‍: 0487 2325558, 8547655468
മൂന്നാം സര്‍ക്കിള്‍: 0487 2325557, 8547655480
ചാലക്കുടി: 0480 2709174, 8547655496
ചാവക്കാട്: 0487 2500091, 8547655495
ഇരിങ്ങാലക്കുട: 0480-2833776, 8547655498
കൊടുങ്ങല്ലൂര്‍: 0480-2803480, 8547655499
കുന്നംകുളം: 04885-222220, 8547655488
വടക്കാഞ്ചേരി: 04884-234574, 8547655497.
- Log in to post comments