Skip to main content
കുഴൽമന്ദം ഉപജില്ല വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു

കുഴൽമന്ദം ഉപജില്ല വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു

കുഴൽമന്ദം ഉപജില്ല വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു. കുഴൽമന്ദം ഒലീവ് മൗണ്ട് സി.ഡി.എ.യു.പി സ്കൂളിൽ നടന്ന പരിപാടി കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കഥാരചന,കവിത രചന, ചിത്രരചന,കവിത പാരായണം,അഭിനയം, നാടൻ പാട്ട്, പുസ്തകാസ്വാദനം എന്നിവയിൽ ശില്പശാലയും നടന്നു.കുഴൽമന്ദം ഉപജില്ലയിൽ നിന്നും മുന്നൂറോളം വിദ്യാർത്ഥികൾ സർഗോത്സവത്തിൽ പങ്കെടുത്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വിക്ടര്‍ ഡേവിഡ് അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ  കെ.സി ഗിരീഷ് കുമാർ, സംഘടനാ പ്രതിനിധികളായ സി.പ്രകാശൻ, എൻ.എസ് വേണു,സി.ഡി എ യു.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എസ്. സുബൈർ, വിദ്യാരംഗം ജില്ലാ പ്രതിനിധി വി.ദീപ,സി.ഡി.എ. യു.പി.എസ് പ്രധാനാധ്യാപിക മോളി തോമസ്,വിദ്യാരംഗം കോർഡിനേറ്റർ ടി.ജി ഷൈജു,വിവിധ മേഖലകളിൽ പ്രഗത്ഭരായ കെ.ജി റൂബി , മുരളി എസ്. കുമാർ, പ്രിയ കരിങ്കരപ്പുള്ളി , അനശ്വര പങ്കജ് , മീന വിജയ്, സി.അരുൺകുമാർ,നയനൻ  നന്ദിയോട്, ഡോ. പി.സി ഏലിയാമ്മ,സുരേഷ് എഴുവന്തല, പി.ആർ.ബിന്ദുമതി എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വം നൽകി.

date