Skip to main content
ജില്ലാ എയ്ഡ്‌സ് പ്രതിരോധ സമിതി യോഗം ചേര്‍ന്നു

ജില്ലാ എയ്ഡ്‌സ് പ്രതിരോധ സമിതി യോഗം ചേര്‍ന്നു

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ എയ്ഡ്‌സ് പ്രതിരോധ സമിതി യോഗം തീരുമാനിച്ചു.  ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കും. രാവിലെ 8.30-ന് കോട്ടമൈതാനത്ത് നിന്ന് ആരംഭിക്കുന്ന റാലി ജില്ലാ ആശുപത്രിയിലെ ഐ.പി.പിയില്‍ സമാപിക്കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും. നവംബര്‍ 30-ന് വൈകിട്ട് 5.30-ന് കോട്ടമൈതാനത്ത് ദീപം തെളിയിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമാവുക.   2030-ഓടെ പൊതുജനാരോഗ്യ ഭീഷണിയായ എയ്ഡ്‌സിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.  

 ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഷിബു പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയജോസഫ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീജ, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍ കുമാര്‍, ദിശ ക്ലിനിക്കല്‍ സര്‍വീസസ് ഓഫീസര്‍ സപ്ന രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date