വാക്ക്-ഇൻ-ഇന്റർവ്യൂ
ആലപ്പുഴ ജില്ലയിൽ കലവൂർ (ആര്യാട്), അമ്പലപ്പുഴ, പുലിയൂർ (ചെങ്ങന്നൂർ), കരിമുളയ്ക്കൽ (ഭരണിക്കാവ്) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ (പെൺകുട്ടികൾ) അന്തേവാസികളായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി പ്രതിമാസം 12000 രൂപ ഓണറേറിയം നിരക്കിൽ ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകളെ മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ(അനെക്സ്) ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഡിസംബർ ഒന്ന് രാവിലെ 11ന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ നമ്പർ :0477-2252548.
- Log in to post comments