Skip to main content

*വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ കെട്ടിടങ്ങൾ; മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും*

സർക്കാരിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് ക്യാമ്പസിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ കെട്ടിടങ്ങൾ ഒരുങ്ങുന്നു. പദ്ധതികളുടെ തറക്കല്ലിടൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് (നവംബര്‍ 27) നിർവഹിക്കും. വൈകിട്ട് 3.30ന് പൂക്കോട് ക്യാമ്പസിലെ കബനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വനിതാ-ശിശുവികസന, തൊഴിൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ് അനിൽ, ജനപ്രതിനിധികൾ സർവകലാശാല ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർഥികൾക്കും പരിശീലനത്തിനെത്തുന്നവർക്കും അതിഥികൾക്കുമുള്ള ഹോസ്റ്റലുകൾക്ക് പുറമെ അതിഥി മന്ദിരവും പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും.

date