Post Category
താത്കാലിക നിയമനം
ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ട്രേഡ്സ്മാന് (വെല്‍ഡിങ്), ട്രേഡ്സ്മാന് (ഫിറ്റിങ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഡിസംബര്‍ മൂന്നിന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ സഹിതം പങ്കെടുക്കണം. ഫോണ്‍: 04923 222174, 9400006486.
date
- Log in to post comments