Skip to main content
പൊമ്പ്ര ചുള്ളിയോട് മിനി സ്റ്റേഡിയം നിര്‍മാണോദ്ഘാടനം നടത്തി

പൊമ്പ്ര ചുള്ളിയോട് മിനി സ്റ്റേഡിയം നിര്‍മാണോദ്ഘാടനം നടത്തി

സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയിലുള്‍പ്പെടുത്തി കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പൊമ്പ്ര ചുള്ളിയോട്ട് നിര്‍മ്മിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കായിക മേഖലയുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുന്നത്. 2025-2026 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 50 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക.

ചടങ്ങില്‍ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജു കരിയോട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശീലാദേവി, സ്മിത, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എസ്. ഷമീര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

date