*ആർ ഹേലി സ്മാരക കർഷക പുരസ്കാരം കൃഷിമന്ത്രി ടി സിദ്ദിഖ് സമർപ്പിച്ചു*
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ നിലവിലെ പദ്ധതികൾ വിപുലീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികളും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ല അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ കർഷകശ്രേഷ്ഠ പുരസ്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച കതിർ പദ്ധതി അടുത്ത വർഷത്തോടെ 5000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കളർകോട് സ്വദേശി വി സുരേഷ്കുമാർ ആർ ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരം മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
കൃഷി വകുപ്പിനും ആധുനിക കൃഷി രീതികളുടെ വളർച്ചക്കും വ്യാപനത്തിനും ആർ ഹേലി നൽകിയ പങ്ക് നിസ്തുലമാണെന്ന് ചടങ്ങിൽ അധ്യക്ഷനായ ജി സുധാകരൻ എംഎൽഎ പറഞ്ഞു. ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവും കുട്ടി കർഷകനുമായ കെ എ ആദിത്യൻ ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ കർഷകരെ ആദരിച്ചു. ചടങ്ങിൽ ഫലവൃക്ഷത്തൈകളുടെ വിതരണം എ ഡി തോമസ് എംഎൽഎ നിർവഹിച്ചു.
എഡിഎം സി പ്രേംജി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മായ എൻ.ഗോപാലകൃഷ്ണൻ, അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സെക്രട്ടറി രവി പാലത്തുങ്കൽ, കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ കെ ജി പത്മകുമാർ, എ എൻ പുരം ശിവകുമാർ, പി വെങ്കിട്ട രാമ അയ്യർ, ടി എസ് വിശ്വൻ, ആർ ഹേലിയുടെ മകൻ പ്രശാന്ത് ഹേലി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments